പോർച്ചുഗൽ പതാക കെട്ടേണ്ട; താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന് സമസ്ത

  1. Home
  2. Kerala

പോർച്ചുഗൽ പതാക കെട്ടേണ്ട; താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന് സമസ്ത

fifa samatha


ഒരു വിശ്വാസിക്ക് ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഉണ്ടാവാൻ പാടില്ലെന്നും ഫുട്‌ബോൾ ഒരു ലഹരിയായി തീരാൻ പാടില്ലെന്നും സമസ്ത. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഖത്തീബുമാർക്ക് കൈമാറിയ സന്ദേശത്തിൽ ജംഇയ്യത്തുൽ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.

ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണ്. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റെന്നും സമസ്ത വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് ജുമുഅ പ്രഭാഷണത്തിൽ വിശ്വാസികളെ ബോധവൽകരിക്കും. ഇന്ത്യയിൽ ഏറ്റവുമധികം അധിനിവേശം നടത്തുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നു സംഘടന ചോദിക്കുന്നു. ഇസ്‌ലാമിക വിരുദ്ധ രാജ്യങ്ങളെ അനുകൂലിക്കുന്നു. ഇത്തരത്തിൽ വിശ്വാസികൾ വഴിതെറ്റി പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന പറയുന്നു.