സന്ദീപ് വാര്യർ എം.എൽ.എയുടെ കാർ അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. യാത്രയ്ക്കിടെ കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. സന്ദീപ് വാര്യരും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രികരും പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം. തൃക്കരിപ്പൂരിൽ നിന്ന് സ്വന്തം വീടായ ചെത്തല്ലൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. എം.എൽ.എയുടെ കാർ നിയന്ത്രണം വിട്ടതിനു പിന്നാലെ തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂട്ടിയിടിച്ചെങ്കിലും ആർക്കും പരിക്കുകളില്ല. വിവരമറിഞ്ഞ് പൊലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
