ബിജെപിയെയും കെ സുരേന്ദ്രനെയും പരിഹസിച്ച് 'സന്ദീപ് വാര്യർ'; ബിജെപി ഓഫീസ് 'ചെകുത്താൻ കയറിയ വീട്'

  1. Home
  2. Kerala

ബിജെപിയെയും കെ സുരേന്ദ്രനെയും പരിഹസിച്ച് 'സന്ദീപ് വാര്യർ'; ബിജെപി ഓഫീസ് 'ചെകുത്താൻ കയറിയ വീട്'

sandeep


 

ബിജെപിയെയും കെ സുരേന്ദ്രനെയും പരിഹസിച്ച് സന്ദീപ് വാര്യർ. ബിജെപി ഓഫീസിനെ കുറിച്ചാണെങ്കിൽ ചെകുത്താൻ കയറിയ വീട് എന്ന് പാടാം എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെയും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെയും ചോദ്യത്തിന് രാജനീകാന്ത്‌ ഡയലോഗ് ഉപയോഗിച്ചാണ് സന്ദീപ് വാര്യർ മറുപടി പറഞ്ഞത്. കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരുമെന്നായിരുന്നു സന്ദീപ് വാര്യരുടെ മറുപടി.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയാഹ്ലാദപ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേന്ദ്രേട്ടൻ ഇപ്പോൾ സുരേന്ദ്രയാൻ ആയി മാറി, ബഹിരാകാശത്തുണ്ട്. ദീര്‍ഘ കാലം ബഹിരാകാശത്ത് തന്നെ നില്‍ക്കട്ട, അതാണ് കേരളത്തിലെ മത നിരപേക്ഷ വിശ്വാസികൾക്ക് അതാണ് നല്ലതെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് സന്ദീപ് വാര്യർ വാക്കുകള്‍ അവസാനിപ്പിച്ചത്.