ഇതൊക്കെ അനുഭവിച്ച ഒരു സ്ത്രീ തിരിച്ചു വരാൻ ആഗ്രഹിക്കുമോ?, തൊഴിൽ ഇല്ലാത്തതു കൊണ്ടല്ല യുവാക്കൾ കേരളം വിടുന്നത്; സന്തോഷ് ജോര്‍ജ് കുളങ്ങര

  1. Home
  2. Kerala

ഇതൊക്കെ അനുഭവിച്ച ഒരു സ്ത്രീ തിരിച്ചു വരാൻ ആഗ്രഹിക്കുമോ?, തൊഴിൽ ഇല്ലാത്തതു കൊണ്ടല്ല യുവാക്കൾ കേരളം വിടുന്നത്; സന്തോഷ് ജോര്‍ജ് കുളങ്ങര

santhosh


ഇന്ത്യയിൽ നിന്ന് മറ്റ് പല രാജ്യത്തേക്കും പോകുന്ന കുട്ടികൾ എന്തുകൊണ്ട് തിരിച്ചുവരുന്നില്ല എന്ന് പറയുകയാണ് സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോർജ് കുളങ്ങര. എല്ലാം കൊണ്ടും അവിടെ മാറ്റമാണെന്ന് അദ്ദേഹം പറയുന്നു.  ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്തോഷ് ജോര്‍ജ് കുളങ്ങര.

അവിടെ ലൈഫ്സ്റ്റൈൽ വേറൊന്നാണ്, സ്വാതന്ത്ര്യം ഉണ്ട്, ആഘോഷങ്ങൾ ഉണ്ട്, സോഷ്യൽ സെക്യൂരിറ്റി ഉണ്ട്, സ്റ്റേറ്റ് എന്ന് പറയുന്നത് എന്താണെന്ന് അനുഭവിക്കുകയാണ് അവിടെ എത്തിയാൽ. ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം എന്നത് അവിടെ കിട്ടുന്നു എന്ന് സന്തോഷ് കുളങ്ങര വ്യക്തമാക്കുന്നു. സ്ത്രീകളുടെ കാര്യമെടുത്താൽ തന്നെ വീട്ടിൽ കിട്ടുന്ന പരിഗണന സ്വാതന്ത്ര്യം ബഹുമാനം ഇതിലൊക്കെ എത്രത്തോളം സ്ത്രീകൾ കേരളത്തിൽ സംതൃപ്തരാണെന്ന് നോക്കിയാൽ മതി. 

എന്നാൽ ഇതേ സ്ത്രീകൾ അമേരിക്കയിലേക്ക് ലാൻഡ് ചെയ്താൽ ആ നിമിഷം മുതൽ വേറൊരു സ്ത്രീ ആവുകയാണ്. ഞാനിത് കണ്ടിട്ടുള്ളതാണ്. അവിടെ ഭക്ഷണം പാകം ചെയ്യുന്നത് മുതൽ വിളമ്പുന്നത് വരെ ഈക്വൽ റെസ്പോൺസിബിലിറ്റിയും പാർട്ണർഷിപ്പും ആണ്. ഭാര്യ പാചകം ചെയ്താൽ ഭക്ഷണശേഷം പാത്രം കഴുകി വൃത്തിയാക്കുന്നത് ഭർത്താവാണ് പത്ത് മുപ്പത്ത് വയസ്സ് വരെ കേരളത്തിൽ ജീവിച്ച ഒരാൾ അമേരിക്കൻ എത്തിയ പിറ്റേദിവസം മുതൽ മാറുകയാണ്. അതാ സമൂഹം ഉണ്ടാക്കിയ ഒരു മാറ്റമാണ്. ഇതൊക്കെ അനുഭവിച്ച ഒരു സ്ത്രീ തിരിച്ചു നാട്ടിൽ വന്നു ജീവിക്കാൻ ആഗ്രഹിക്കുമോ?- അദ്ദേഹം ചോദിക്കുന്നു.

ഇതുപോലെ ഓരോ വ്യക്തികൾക്കും അവർക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് അവരുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പറയാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അവർ അവിടെ ജീവിക്കുന്നു. കേരളത്തിൽ തൊഴിലില്ലാത്തത് കൊണ്ടല്ല ചെറുപ്പക്കാർ രാജ്യം വിടുന്നത്. സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു

അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വന്നു ജോലി ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം വ്യക്താക്കുന്നുണ്ട്- തൊഴിലില്ലാത്തതുകൊണ്ടല്ലല്ലോ അവർ ഇവിടെ വന്ന് ജോലി എടുക്കുന്നത് എങ്ങനെ പോയാലും മാസം ഒരു 25000 രൂപ അവർക്ക് കിട്ടുന്നുണ്ട്. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ അതൊരു നല്ല തുകയാണ്. പല പ്രൈവറ്റ് കമ്പനികളും ആ പണം ശമ്പളമായി കൊടുക്കുന്നില്ല. കഴിഞ്ഞ കുറച്ചു നാളായി പത്രത്തിൽ ഏറ്റവും കൂടുതൽ പരസ്യം വരുന്നതും പുറം രാജ്യങ്ങളിൽ പോകുന്ന സൗകര്യം ഒരുക്കുന്ന ഇൻസ്റ്റിറ്റ്യൂഷനുകളെയും കമ്പനികളെയും പറ്റിയാണ്. മനുഷ്യൻറെ ഏറ്റവും വലിയ വികാരം ഈ നാടുവിടുക എന്നുള്ളതാണെന്ന് അത് സൂചിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.