രാജാവില്ലാത്ത കാലത്തെ രാജകുമാരനാണ് സതീശൻ ;ജി. സുകുമാരൻ നായർ

  1. Home
  2. Kerala

രാജാവില്ലാത്ത കാലത്തെ രാജകുമാരനാണ് സതീശൻ ;ജി. സുകുമാരൻ നായർ

sukumaran nair


വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിനെതിരേ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ജനാധിപത്യവിരുദ്ധമാണെന്നും മുസ്ലിം ലീഗിന്റെ സമ്മർദത്തിന് കോൺഗ്രസ് വഴങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

എംഎൽഎമാരുടെ ഭൂരിപക്ഷം നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് പറഞ്ഞിട്ട് ഘടകകക്ഷികളുടെ സമ്മർദത്തിനു വഴങ്ങിയതെന്തിനാണ് എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.ജനാധിപത്യ മര്യാദകളോ കീഴ്വഴക്കങ്ങളോ പാലിക്കാതെയുള്ള തീരുമാനമാണിതെന്നും രമേശ് ചെന്നിത്തലയെ തുടർച്ചയായി അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സതീശൻ നിലപാടുകളുടെ രാജകുമാരൻ എന്നത് പുതിയ കണ്ടുപിടുത്തമാണ്. രാജാവില്ലാത്ത കാലത്തെ രാജകുമാരനാണ് സതീശനെന്നും അദ്ദേഹം പരിഹസിച്ചു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സതീശനെ എൻഎസ്എസ് സഹായിച്ചിരുന്നു. എന്നാൽ, ജയിച്ചു കഴിഞ്ഞപ്പോൾ മതനേതാക്കളുടെ തിണ്ണ നിരങ്ങരുത് എന്ന നിലപാടാണ് സതീശൻ എടുത്തത്. അതുകൊണ്ടാണ് ഇത്തവണ എൻഎസ്എസ് സമദൂര നിലപാട് എടുത്തതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.