'സതീശൻ സംഘപരിവാറിന് പരവതാനി വിരിക്കുന്നു; ലീഗ് മുസ്ലിം ബിജെപിയായി മാറുന്നു': പി ജയരാജൻ

  1. Home
  2. Kerala

'സതീശൻ സംഘപരിവാറിന് പരവതാനി വിരിക്കുന്നു; ലീഗ് മുസ്ലിം ബിജെപിയായി മാറുന്നു': പി ജയരാജൻ

p jayarajan


കേരളത്തിൽ സംഘപരിവാറിന് വേരുറപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനും കൂട്ടരും ചുവപ്പുപരവതാനി വിരിക്കുകയാണെന്നും, വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന മുസ്ലിം ലീഗ് യഥാർത്ഥത്തിൽ 'മുസ്ലിം ബിജെപി'യായി മാറിക്കൊണ്ടിരിക്കുകയാണെന്നും സി.പി.എം മുതിർന്ന നേതാവ് പി. ജയരാജൻ ആരോപിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സംഘപരിവാറാണെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സതീശൻ സർക്കാർ അധികാരത്തിൽ വന്ന് 120 ദിവസത്തിലേറെ കഴിഞ്ഞിട്ടും ആർഎസ്എസിന് അതൃപ്തിയുണ്ടാക്കുന്ന ഒരൊറ്റ നടപടിയും യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ജയരാജൻ കുറ്റപ്പെടുത്തി. കോൺഗ്രസോ ലീഗോ അല്ല, മറിച്ച് ഇടതുപക്ഷ പ്രസ്ഥാനമാണ് കേരളത്തിൽ ആർഎസ്എസിന്റെ സ്വാധീനത്തെ തടഞ്ഞുനിർത്തിയതെന്നും നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സംഘപരിവാറിനെതിരെയുള്ള പ്രതിരോധം സിപിഎം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.