ചെന്നിത്തലയെ അനുനയിപ്പിക്കാൻ സതീശൻ നേരിട്ട്; നിർണായക ചർച്ച തുടരുന്നു

  1. Home
  2. Kerala

ചെന്നിത്തലയെ അനുനയിപ്പിക്കാൻ സതീശൻ നേരിട്ട്; നിർണായക ചർച്ച തുടരുന്നു

image


മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ഇരുനേതാക്കളും തമ്മിലുള്ള ചർച്ച തുടരുകയാണെന്നാണ് വിവരം.മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയിരുന്ന ചെന്നിത്തലയെ നേരിൽ കണ്ട് അനുനയിപ്പിക്കാനാണ് സതീശന്റെ നീക്കം. സീനിയോറിറ്റി പരിഗണിക്കാതെയായിരുന്നു തീരുമാനം എന്നായിരുന്നു ചെന്നിത്തലയുടെ ആദ്യ പ്രതികരണം.

ആഭ്യന്തര വകുപ്പ് വേണമെന്നും, ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡന്റാക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. അല്ലാത്ത പക്ഷം മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കുമെന്ന നിലപാടിലാണ് അദ്ദേഹം.അതേസമയം ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടുമെന്ന് കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ആഭ്യന്തരം കൊടുക്കുമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. കെ.സി പക്ഷത്തിന് എത്ര മന്ത്രിമാർ ഉണ്ടാകുമെന്ന ചോദ്യത്തിന് തനിക്കറിയില്ല എണ്ണി നോക്കേണ്ടി വരുമെന്നായിരുന്നു മറുപടി.