സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈംഗികാതിക്രമ പരാതി: സുരേഷ് ഗോപിക്കെതിരെ വിദ്യാർഥി പ്രതിഷേധം

  1. Home
  2. Kerala

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈംഗികാതിക്രമ പരാതി: സുരേഷ് ഗോപിക്കെതിരെ വിദ്യാർഥി പ്രതിഷേധം

suresh gopi    


സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാത്തതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ സുരേഷ് ഗോപി വിഷയത്തിൽ കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.

ഡീൻ വിപിൻ വിജയിക്കെതിരായ ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും അദ്ദേഹത്തിനെതിരെ നടപടിയുണ്ടായിട്ടില്ലെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിൽ ഡീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലും നടപടി വൈകുന്നത് അംഗീകരിക്കാനാകില്ലെന്നും അതിജീവിതയ്ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.