ലാവ്‌ലിൻ കേസ്: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

  1. Home
  2. Kerala

ലാവ്‌ലിൻ കേസ്: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

sc


എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നു പരിഗണിക്കും. 38-ാം തവണയാണു കോടതി മുൻപാകെ ഇന്നു കേസ് എത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 31നു കോടതിയിൽ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റിയിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി 2017 ഒക്ടോബറിൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണു സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.