തിരുവനന്തപുരത്ത് സ്‌കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല

  1. Home
  2. Kerala

തിരുവനന്തപുരത്ത് സ്‌കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല

image


തിരുവനന്തപുരത്ത് സ്‌കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്‌കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ് തകർന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. ഫിറ്റ്‌നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

കാല പഴക്കമുള്ള സ്‌കൂളാണ് ഓടിട്ട മേൽക്കൂര ഉണ്ടായിരുന്ന കെട്ടിടമാണ് പൂർണമായും തകർന്നത്. സർവ്വശിക്ഷ അഭിയാൻ ഓഫീസ് ആയാണ് കെട്ടിടം പ്രവർത്തിക്കുന്നത്. 30 ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസ് ആണ് ഇത്. സ്‌കൂൾ പരിസരത്ത് തന്നെയാണ് ഇതും പ്രവർത്തിക്കുന്നത്. സ്‌കൂളിൽ നിന്ന് വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ച് മണിക്ക് ശേഷമാണ് കെട്ടിടം ഇടിഞ്ഞുവീണത്.