പൂഞ്ഞാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന സംശയം, 26 പേർ ആശുപത്രിയിൽ

  1. Home
  2. Kerala

പൂഞ്ഞാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന സംശയം, 26 പേർ ആശുപത്രിയിൽ

image


കോട്ടയം ജില്ലയിൽ പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് 26 കുട്ടികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായാണ് സംശയം. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു .കുട്ടികൾക്ക് ഇന്നലെ സ്‌കൂളിൽ വിര ഗുളിക നൽകിയിരുന്നു. അതാണോ അസ്വസ്ഥതക്ക് കാരണമെന്നും പരിശോധിക്കുന്നുണ്ട്.

ഇന്ന് ഉച്ചക്ക് പയറും മോരുമാണ് ചോറിനൊപ്പം നൽകിയിരുന്നത്. ഇതിൽ ഏതെങ്കിലും ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണോ കുട്ടികളിൽ അസ്വസ്ഥത ഉണ്ടാക്കിയതെന്ന് കാര്യം പരിശോധിക്കുന്നുണ്ട്. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന കാര്യത്തിൽ ആശുപത്രി അധികൃതർ സ്ഥിരീകരണം നൽകിയിട്ടില്ല. കൂടുതൽ പരിശോധനക്ക് നടത്തി വരുകയാണ്