സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും
സംസ്ഥാനത്തെ ഈ വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ഹൈസ്‌കൂളിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.ദേവസ്വം മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വിവിധ ജില്ലകളിലെ പ്രവേശനോത്സവങ്ങളുടെ ഉദ്ഘാടനം ബന്ധപ്പെട്ട മന്ത്രിമാർ നിർവഹിക്കും.ജനപ്രതിനിധികൾക്ക് പുറമേ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളിലെ പ്രവർത്തകരും പരിപാടികളിൽ പങ്കെടുക്കും. പുതിയ അധ്യയന വർഷത്തെ വരവേൽക്കാനായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
