വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, സ്‌കൂൾ പ്രഥമാധ്യാപികയ്ക്ക് സസ്‌പെൻഷൻ

  1. Home
  2. Kerala

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, സ്‌കൂൾ പ്രഥമാധ്യാപികയ്ക്ക് സസ്‌പെൻഷൻ

Midhun


കൊല്ലം തേവലക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ, സ്‌കൂളിന്റെ പ്രഥമാധ്യാപിക എസ്. സുജയെ സസ്‌പെൻഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ചൂണ്ടിക്കാട്ടിയാണ് നടപടി.


ഹൈസ്‌കൂൾ മാനേജ്‌മെന്റാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. അപകടം നടന്ന സാഹചര്യത്തിൽ സ്‌കൂളിൽ മതിയായ സുരക്ഷാ പരിശോധനയോ മുൻകരുതലുകളോ ഇല്ലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് പ്രഥമാധ്യാപികയ്‌ക്കെതിരായ നടപടി.ഹെഡ് ടീച്ചറുടെ ചുമതല താത്കാലികമായി സീനിയർ അധ്യാപിക ജി. മോളിക്ക് നൽകിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു.