ഒമ്പതാം ക്ലാസുകാരനെ അധ്യാപകന്‍ കഴുത്തിൽ പിടിച്ച് നിലത്തിട്ട് മർദ്ദിച്ചു ; ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തി, പരാതി

  1. Home
  2. Kerala

ഒമ്പതാം ക്ലാസുകാരനെ അധ്യാപകന്‍ കഴുത്തിൽ പിടിച്ച് നിലത്തിട്ട് മർദ്ദിച്ചു ; ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തി, പരാതി

CHILD 123


 

ഒമ്പതാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. പട്ടം സെന്റ്‌മേരീസ് സ്‌കൂളിലെ അധ്യാപകന്‍ മദനനെതിരെയാണ് പരാതി. കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് അടിച്ചെന്നും കഴുത്തില്‍ പിടിച്ച് നിലത്തിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി.

 ക്ലാസ് ടീച്ചറും മറ്റ് മൂന്ന് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. മദനനടക്കം നാല് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം തന്നെ നിലത്തേക്ക് തള്ളിയിട്ടെന്നും വീണിട്ടും അടിച്ചെന്നും കുട്ടി  പ്രതികരിച്ചു. ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ലെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പ്രതികരിച്ചു.