സ്‌കൂൾ മതിൽ തകർന്ന് വീണു, അവധി ദിവസമായതിനാൽ ഒഴിവായത് വൻ അപകടം

  1. Home
  2. Kerala

സ്‌കൂൾ മതിൽ തകർന്ന് വീണു, അവധി ദിവസമായതിനാൽ ഒഴിവായത് വൻ അപകടം

IMAGE


പാലക്കാട് വടക്കഞ്ചേരിയിൽ സ്‌കൂളിന്റെ മതിൽ തകർന്നു വീണു. മംഗലം ഗാന്ധി സ്മാരക സ്‌കൂളിന്റെ മതിലാണ് റോഡിലേക്ക് വീണത്. അവധി ദിനമായതിനാൽ വൻ അപകടം ഒഴിവായി. ഈ സമയത്ത് മറ്റു വാഹനങ്ങൾ ഈ വഴി പോവാത്തതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ചുറ്റുമതിൽ പുറത്തോട്ട് ചരിഞ്ഞ നിലയിലാണ് തകർന്നത്.മതിലിന്റെ മറ്റൊരു ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനോട് ചേർന്നുള്ള ദിത്തിയുടെ ഭാഗം അടർന്നു നിൽക്കുന്ന നിലയിലാണ്. ഈ ഭാഗത്തുള്ള മതിൽക്കെട്ടും ഏത് നിമിഷം വേണമെങ്കിലും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്