വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ

  1. Home
  2. Kerala

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ

harshina


പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഹർഷിനയുടെ പരാതിയെ തുടർന്ന് ആക്ടിങ് ചെയർമാൻ കെ.ബൈജുനാഥ് ആണ് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടിയത്. 

മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതു ജില്ലാതല മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും ഇതിനെതിരെ സംസ്ഥാന സമിതിക്കു പൊലീസ് അപ്പീൽ നൽകിയിട്ടുണ്ട്. ഹർഷിനയ്ക്കു മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ ഗവ. മെഡിക്കൽ കോളജിലെ 2 ഡോക്ടർമാർ, 2 നഴ്സുമാർ എന്നിവരെ പ്രതികളാക്കി പോലീസ് തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് എസിപി കെ.സുദർശനാണ് കേസ് അന്വേഷിക്കുന്നത്.