കത്രിക വയറ്റിൽ കുടുങ്ങിയ കേസ്; മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകി പോലീസ്

  1. Home
  2. Kerala

കത്രിക വയറ്റിൽ കുടുങ്ങിയ കേസ്; മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകി പോലീസ്

harshina


പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് റിപ്പോർട്ട് പൂർണമായും തള്ളിയ മെഡിക്കൽബോർഡ് നടപടിക്കെതിരെ പോലീസ് അപ്പീൽ നൽകി. സംസ്ഥാന അപ്പീൽ അതോറിറ്റിക്ക് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പോലീസ് ഡി.എം.ഒ.യ്ക്ക് നൽകിയിരുന്നത്. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ഇതുവരെ ലഭ്യമായ തെളിവുകൾവെച്ച്, മൂന്ന് പ്രസവശസ്ത്രക്രിയകൾക്കിടെ എപ്പോഴാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് മെഡിക്കൽ ബോർഡ് യോഗത്തിലെ അംഗങ്ങളുടെ വിലയിരുത്തൽ.