വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഉഷ ആശുപത്രി വിട്ടു
വയറ്റിൽ കുടുങ്ങിയ കത്രിക (മൊസ്‌കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫ് ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിലാണ് കത്രിക നീക്കം ചെയ്തത്.അഞ്ചു വർഷം മുമ്പ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപ്രതിയിൽ വച്ച് നടത്തിയ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെയാണു ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്.
ഫെബ്രുവരി 19 നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനുള്ളിൽ വയറ്റിൽ നിന്ന് കത്രിക നീക്കം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രയിൽ നീരീക്ഷണത്തിലായിരുന്നു ഉഷ.
