സുരക്ഷാ ഭീഷണിയും ജനത്തിരക്കും; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കാൻ തീരുമാനം

  1. Home
  2. Kerala

സുരക്ഷാ ഭീഷണിയും ജനത്തിരക്കും; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കാൻ തീരുമാനം

v. d satheesan


മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള പ്രതിഷേധങ്ങളും പൊതുപരിപാടികളിലെ അനിയന്ത്രിതമായ ജനത്തിരക്കും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കാൻ പോലീസ് തീരുമാനം. പൊതുസ്ഥലങ്ങളിലും യാത്രകളിലും ആളുകൾ മുഖ്യമന്ത്രിയോട് അടുത്തിടപെടുന്നത് സുരക്ഷാഭീഷണിയാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പോലീസുകാരെ വിന്യസിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന മന്ത്രിമാർക്കുള്ള സുരക്ഷ വർധിപ്പിക്കാനും എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി പൊതുപരിപാടികളിലും യാത്രകളിലും യൂണിഫോമിലുള്ള പോലീസുകാർക്ക് പുറമെ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും നിയോഗിക്കും. ഔദ്യോഗിക ചടങ്ങുകളിലും യാത്രകളിലും എസ്കോർട്ട്, പൈലറ്റ് വാഹനങ്ങൾക്കൊപ്പം കർശന നിയന്ത്രണങ്ങളോടെയാകും ഇനി അകമ്പടി സംവിധാനം ക്രമീകരിക്കുക.