ലഹരിക്കേസിലെ പ്രതികൾക്കൊപ്പം സെൽഫി; പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു

  1. Home
  2. Kerala

ലഹരിക്കേസിലെ പ്രതികൾക്കൊപ്പം സെൽഫി; പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു

Suspension


മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ റിജിലേഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മയക്കുമരുന്ന് സംഘം ക്യാമ്പ് ചെയ്ത പ്രദേശത്തെ സ്ഥലമുടമ അയൂബിനൊപ്പവും, എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് പിടിയിലായ അതുലിനൊപ്പവുമുള്ള റിജിലേഷിന്‍റെ സെല്‍ഫിയാണ് പ്രചരിച്ചത്. രജിലേഷ് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്. രജിലേഷ് അനധികൃതമായി അവധിയിൽ പ്രവേശിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു.