മുതിർന്ന കോൺഗ്രസ് നേതാവ് ജോസ് കുറ്റിയാനി അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും ഇടുക്കി മുൻ എം.എൽ.എയും ഇടുക്കിയിലെ ആദ്യ ഡി.സി.സി പ്രസിഡന്റുമായിരുന്ന ജോസ് കുറ്റിയാനി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
ദീർഘകാലം എ.ഐ.സി.സി അംഗമായും കെ.പി.സി.സി നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അച്ചടക്ക നടപടിയെ തുടർന്ന് ഒരുഘട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്തുപോയെങ്കിലും 2022ൽ പാർട്ടിയിൽ തിരിച്ചെത്തി.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.സി.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പിന്നീട് ഏറെക്കാലം തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.
