സെൻസർ തർക്കം ;ശനിയാഴ്ച ജഡ്ജി ജെഎസ്‌കെ സിനിമ കാണും

  1. Home
  2. Kerala

സെൻസർ തർക്കം ;ശനിയാഴ്ച ജഡ്ജി ജെഎസ്‌കെ സിനിമ കാണും

image


സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' കണ്ട് വിധി പറയാൻ ഹൈക്കോടതി . ശനിയാഴ്ച്ച രാവിലെ പത്തുമണിക്കാണ് ജസ്റ്റിസ് എൻ. നഗരേഷ് സിനിമ കാണുക.

പാലാരിവട്ടത്തെ ലാൽ മീഡിയയിൽവെച്ചാവും കോടതി സിനിമ കാണുക.സിനിമ കാണണമെന്ന ആവശ്യം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാർ കോടതിയ്ക്ക് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു.സിനിമ കാണണം എന്ന ആവശ്യം സെൻസർ ബോർഡിന്റെ അഭിഭാഷകനും മുന്നോട്ടുവെച്ചിരുന്നു. മുംബൈയിൽ സിനിമ കാണണം എന്നായിരുന്നു ആവശ്യം. എന്നാൽ, ഇത് കോടതി നിരാകരിച്ചു. ചിത്രം കൊച്ചിയിൽവന്ന് കാണാൻ കോടതി നിർദേശിച്ചു. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.