കോഴിക്കോട് സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര പരാതി; ചികിത്സാ പിഴവിൽ യുവാവിന്റെ കാൽവിരൽ മുറിച്ചുമാറ്റേണ്ടി വന്നെന്ന് ആരോപണം

  1. Home
  2. Kerala

കോഴിക്കോട് സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര പരാതി; ചികിത്സാ പിഴവിൽ യുവാവിന്റെ കാൽവിരൽ മുറിച്ചുമാറ്റേണ്ടി വന്നെന്ന് ആരോപണം

police      


കോഴിക്കോട് കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് യുവാവ് പോലീസിൽ പരാതി നൽകി. വിംസ് ആശുപത്രിക്കെതിരെയാണ് നാദാപുരം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.എല്ല് പൊട്ടിയതിനെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയത്.എന്നാൽ ഇതിന് മാത്രം ചികിത്സ നൽകിയ അധികൃതർ വിരലിലേക്കുള്ള ഞരമ്പ് മുറിഞ്ഞത് ശ്രദ്ധിക്കാതെ പോവുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. തുടർന്ന് വിരൽ മുറിച്ചുമാറ്റേണ്ട സാഹചര്യത്തിൽ എത്തുകയായിരുന്നു.ഞരമ്പിന് സംഭവിച്ച പരിക്ക് സമയബന്ധിതമായി കണ്ടെത്തുന്നതിൽ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും ഡോക്ടർ നിഷേധിച്ചു, പിഴവ് സംഭവിച്ചിട്ടില്ലെന്നും നടപടിക്രമം അനുസരിച്ചുള്ള ചികിത്സയാണ് നൽകിയതെന്നും വ്യക്തമാക്കി.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.