കേരള സർവകലാശാല പരീക്ഷയിൽ ഗുരുതര പിഴവ്; ചോദ്യപേപ്പറിനൊപ്പം ഉത്തരവും പ്രിന്റ് ചെയ്തു

  1. Home
  2. Kerala

കേരള സർവകലാശാല പരീക്ഷയിൽ ഗുരുതര പിഴവ്; ചോദ്യപേപ്പറിനൊപ്പം ഉത്തരവും പ്രിന്റ് ചെയ്തു

image


കേരള സർവകലാശാലയുടെ ബിഎസ്സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയിൽ ഗുരുതരമായ പിഴവ് കണ്ടെത്തി. ചോദ്യപേപ്പറിനൊപ്പം തന്നെ ഒരു ചോദ്യത്തിന്റെ ഉത്തരവും ഉൾപ്പെടുത്തി പ്രിന്റ് ചെയ്തതാണ് വിവാദമായത്.ഇന്ന് നടന്ന പരീക്ഷയിൽ അഞ്ചാം ചോദ്യത്തിനൊപ്പമാണ് ഉത്തരവും അച്ചടിച്ച നിലയിൽ ഉണ്ടായിരുന്നത്.  അഞ്ചാം ചോദ്യത്തിനൊപ്പം ആണ് ഉത്തരവും പ്രിന്റ് ചെയ്തത്. സംഭവം പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ബോർഡ് ഓഫ് എക്സാമിനേഷനോട് വിശദീകരണം തേടുകയും ചെയ്തു.