സെർവർ തകരാർ തുടരുന്നു; തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും കാലിക്കറ്റ് സർവകലാശാല മാറ്റിവച്ചു

  1. Home
  2. Kerala

സെർവർ തകരാർ തുടരുന്നു; തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും കാലിക്കറ്റ് സർവകലാശാല മാറ്റിവച്ചു


കാലിക്കറ്റ് സർവകലാശാലയിലെ സെർവർ തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്നാണ് സർവകലാശാലയുടെ സെർവർ തകരാറിലായത്. ഇതോടെ പരീക്ഷാ നടത്തിപ്പും പ്രതിസന്ധിയിലായി.തകരാറിനെ തുടർന്ന് വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു. അതേസമയം, ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമില്ല. ഇവ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. സെർവർ തകരാർ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.