കാഞ്ഞങ്ങാട്ട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു, രൂപപ്പെട്ടത് വൻ കുഴി

കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു. കല്യാൺ റോഡ് ഭാഗത്തെ നിർമാണം പൂർത്തിയായ സർവീസ് റോഡാണ് ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് മീറ്ററുകളോളം വലിയ ആഴത്തിൽ കുഴി രൂപപ്പെട്ടു
തിങ്കളാഴ്ച രാത്രി മുതൽ ഉണ്ടായ കനത്തമഴക്ക് പിന്നാലെയാണ് സർവീസ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത് എന്നാണ് പ്രദേശവാസികൾ പറഞ്ഞത്.