ബിജെപിക്ക് തിരിച്ചടി; തിരുവനന്തപുരം കോര്‍പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് സൂചന. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ വൻതിരിച്ചടിയാണ് ബിജെപി നേരിട്ടിരിക്കുന്നത്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി.കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കുന്നതായി കാണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷിന് ആര്‍ ശ്രീലേഖ കത്തയച്ചിട്ടുണ്ട്.
