പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടിപ്പറിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം

  1. Home
  2. Kerala

പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടിപ്പറിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം

accident


പിതാവിനൊപ്പം പലചരക്ക് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം. നടുംഗപ്പാറ സ്വദേശി ജോഷ്വ ബേസിലാണ് മരിച്ചത്. കോട്ടപ്പടി-കുറുപ്പംപടി റോഡിൽ നടുംഗപ്പാറയ്ക്ക് സമീപം ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അപകടം.

പലചരക്ക് സാധനങ്ങൾ വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് സമീപത്തെ വളവിൽ പിതാവിനൊപ്പം റോഡരികിൽ നിൽക്കുകയായിരുന്നു ജോഷ്വ. ഇതിനിടെ അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി കുട്ടിയെ ഇടിക്കുകയായിരുന്നു. വാഹനം വരുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പിതാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

പ്രദേശത്ത് ടിപ്പർ ലോറികൾ അമിതവേഗത്തിൽ സഞ്ചരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. കുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.