ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

  1. Home
  2. Kerala

ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

IMAGE


ലൈംഗികാതിക്രമകേസിൽ നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി.ഖത്തറിൽ വച്ച് നടക്കുന്ന ദൃശ്യം 3 പ്രമോഷൻ ഷോയിൽ പങ്കെടുക്കാനാണ് അനുമതി ലഭിച്ചത്. ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിയയുടെ പൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയിൽ ഖത്തിൽ വച്ച് നടക്കും. ഇതിന്റെ ഭാഗമാകാൻ വേണ്ടിയാണ് അനുവാദം നൽകിയത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്റെതാണ് ഉത്തരവ്. രണ്ട് ആഴ്ചയ്ക്കകം പാസ്പോർട്ട് തിരികെ കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നേരത്തെ സുപ്രീംകോടതി നിർദേശിച്ച ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നത്.2016-ൽ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പരാതിക്കാരിയായ നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.