ലൈംഗികാതിക്രമ കേസ്; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത് കോടതിയിൽ

  1. Home
  2. Kerala

ലൈംഗികാതിക്രമ കേസ്; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത് കോടതിയിൽ

ranjith


ലൈംഗികാതിക്രമ കേസിൽ തനിക്ക് ലഭിച്ച ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയെ സമീപിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. രഞ്ജിത്തിന്റെ അപേക്ഷയിന്മേൽ കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

സിനിമ സെറ്റിലെ കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ മാസമാണ് തൊടുപുഴയിൽ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടിയെടുത്തത്.

എറണാകുളം ജില്ല വിട്ടു പോകരുത്, മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം തുടങ്ങിയ കർശന ഉപാധികളോടെയാണ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. ഈ നിബന്ധനകളിലാണ് ഇപ്പോൾ ഇളവ് തേടിയിരിക്കുന്നത്.