ലൈംഗിക അതിക്രമ പരാതി: വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ പോലീസ് കേസെടുത്തു

  1. Home
  2. Kerala

ലൈംഗിക അതിക്രമ പരാതി: വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ പോലീസ് കേസെടുത്തു

Mallu traveler


ലൈംഗിക അതിക്രമ പരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്റർവ്യൂ ചെയ്യാനെത്തിയ സമയത്ത് സൗദി അറേബ്യൻ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.

ഒരാഴ്ച മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വെച്ചായിരുന്നു ഇന്റർവ്യൂ. ഇതിനിടെയാണ് കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്. 354-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ വിദേശത്തു പോയ മല്ലു ട്രാവലർ തിരിച്ചെത്തിയ ശേഷം പൊലീസ് തുടർനടപടികൾ സ്വീകരിക്കും.