ബ്രോ ഡാഡി സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ പീഡന പരാതി; നഗ്നചിത്രം മൊബൈല്‍ പകർത്തി പണം തട്ടി

  1. Home
  2. Kerala

ബ്രോ ഡാഡി സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ പീഡന പരാതി; നഗ്നചിത്രം മൊബൈല്‍ പകർത്തി പണം തട്ടി

BRO DADY


നടൻ പൃഥ്വിരാജ് സംവിധാനംചെയ്ത ബ്രോ ഡാഡി സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്ക്കെതിരെ പീഡന പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റ്. 
 അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ  റഷീദിനെതിരെയാണ്  പരാതി. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകണമെന്ന് പറഞ്ഞ് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും ഇതുവെച്ച് ബ്ലാക്മെയിൽ ചെയ്തുവെന്നും പറയുന്നു.

ബ്രോ ഡാഡിയിൽ അഭിനയിക്കാന്അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഹൈദരാബാദിൽ വെച്ച് 2021-ലായിരുന്നു സംഭവം. ജൂനിയർ ആർട്ടിസ്റ്റായ യുവതിയുടെ പരാതിയിൽ കൊല്ലം ഓച്ചിറ സ്വദേശിയായ മൻസൂറിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. മൻസൂറിനെ  പോലീസ് അറസ്റ്റ് ചെയ്യാൻ കൊല്ലം കടയ്ക്കലിലെ വീട്ടിൽ എത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു.

ഹൈദരാബാദിലെ ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കി പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതി. പലതവണയായി ആറര ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.