തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി
തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് സുനിൽകുമാറിനെതിരെ പീഡന പരാതി.ചികിത്സക്കായി എത്തിയ സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ചികിത്സക്കെത്തിയപ്പോൾ സൗഹൃദമാകുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. 2023 മുതൽ ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വിദേശത്ത് ജോലിയുള്ള യുവതിയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം.നിലവിൽ ലീവിലുള്ള ഡോ. സുനിൽകുമാറിനെ മെഡിക്കൽ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, ഇക്കാര്യം പറഞ്ഞ് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി സുനിൽകുമാറിന്റെ കൈയിൽനിന്നും യുവതി പലപ്പോഴായി ലക്ഷങ്ങൾ കൈപ്പറ്റിയതായി സുനിൽകുമാർ ആരോപിച്ചു.
