ദത്തെടുത്ത പെൺകുഞ്ഞിനെ ലൈംഗികമായി ചൂഷണംചെയ്തു; പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം പാറശ്ശാലയിൽ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തത പിതാവ് അറസ്റ്റിൽ. ശിശുക്ഷേമ സമിതിയിൽനിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരനായ വളർത്തച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തത്.
കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പീഡന വിവരം പുറത്തിറങ്ങിയത്.സംഭവത്തിൽ പാറശാല പോലീസ് കേസെടുത്തു.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയത്തിൽ ഡോക്ടർമാർ പീഡനം സ്ഥിരീകരിച്ചു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി