സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ എസ്എഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ
സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ എസ്എഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കന്റോൺമെന്റ് എസിപിയെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അതേസമയം എസ്എഫ്ഐ നേതാക്കളെല്ലാം ജാമ്യമില്ലാ കേസില പ്രതികളായ സാഹചര്യത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊലിസ ആസ്ഥാനത്തേക്കുള്ള മാർച്ച് എസ്എഫ്ഐ ഉപേക്ഷിച്ചു. വിദ്യാർഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് എസ്എഫ്‌ഐ ഡിജിപിക്ക് പരാതി നൽകി. പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
