സാമ്പത്തിക ക്രമക്കേട് പരാതി: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു; താത്കാലിക കമ്മിറ്റി ചുമതലയേറ്റു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് നടപടി. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള പരാതികൾ നേതൃത്വത്തിന് ലഭിച്ചിരുന്നു. പിന്നാലെ താൽക്കാലിക കയിറ്റിയും രൂപീകരിച്ചു.
