'ചെയ്യുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുമ്പോൾ വേദനിച്ചു എന്ന് പറയുന്നത് എങ്ങനെയാണ്, ഫുട്ബോൾ പരിശീലകനെപോലെ വിമർശിച്ചതാണ്'; ആരോപണം തള്ളി ഷാജി എൻ കരുൺ
തൻറെ സിനിമയെ തകർക്കാൻ ശ്രമിച്ചെന്ന വനിതാ സംവിധായികയുടെ ആരോപണം ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ നിഷേധിച്ചു. ചെയ്യുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുമ്പോൾ വേദനിച്ചു എന്ന് പറയുന്നത് എങ്ങനെയാണ്. താൻ ഒരു ഫുട്‌ബോൾ പരിശീലകനെപോലെ വിമർശിച്ചതാണ്. സിനിമയ്ക്കായി ഒന്നരക്കോടി രൂപ ചലച്ചിത്ര വികസന കോർപ്പറേഷൻ നൽകിയതാണെന്നും ഷാജി എൻ കരുൺ പറഞ്ഞു.
മുകേഷ് സിനിമാ നയ രൂപീകരണ സമിതിയിൽ തുടരണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഷാജി എൻ കരുൺ വ്യക്തമാക്കി. ഡിവോഴ്‌സ് എന്ന സിനിമയുടെ സംവിധായിക മിനി ആണ്, വനിതാ സംവിധായകർക്കുള്ള സർക്കാർ പദ്ധതി ഷാജി എൻ കരുൺ അട്ടിമറിക്കുകയാണെന്ന ആരോപണം ഉന്നയിച്ചത്. ഒരു കാരണവുമില്ലാതെ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഇടപെട്ട് പല തവണയായി തൻറെ സിനിമയുടെ റിലീസ് മാറ്റിവെച്ചെന്നാണ് മിനി പറഞ്ഞത്.