കാട്ടാന ആക്രമണ വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഷിബു ബേബി ജോൺ

  1. Home
  2. Kerala

കാട്ടാന ആക്രമണ വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഷിബു ബേബി ജോൺ

image


ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടി ട്രോമയിൽ നിന്ന് മുക്തമായിട്ടില്ലെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. പ്രഖ്യാപിച്ച തുകയുടെ 50% കുട്ടികളുടെ പേരിൽ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കും. എല്ലാ മാസവും 5000 രൂപ കുട്ടികൾക്ക് നൽകും എന്നും അദ്ദേഹം പറഞ്ഞു.പഠന ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

അതെ സമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഷിബു ബേബി ജോൺ വിമർശിക്കുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ കാണാൻ പ്രതിപക്ഷ നേതാവ് എത്തിയത് നല്ല കാര്യമാണെന്നും പക്ഷേ പിണറായി മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ജില്ലയിൽ മാത്രം 22 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.അന്ന് ഏതെങ്കിലും ഒരു വീട്ടിൽ പോയിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. വനംമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു പ്രതികരണം