കോഴിക്കോട് വീണ്ടും ഷിഗെല്ല; തൂണേരിയിൽ 9 വയസുകാരന് രോഗം സ്ഥിരീകരിച്ചു

  1. Home
  2. Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; തൂണേരിയിൽ 9 വയസുകാരന് രോഗം സ്ഥിരീകരിച്ചു

shigella


കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. തൂണേരിയിലെ 9 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി രോഗം ഭേദമായി വീട്ടിലെത്തിയ ശേഷമാണ് പരിശോധനാ ഫലം പോസിറ്റീവായത്.അതേസമയം, കുട്ടിയുടെ 5 വയസുള്ള സഹോദരിക്കും സമാന രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിനിടെ, ചങ്ങരോത്ത്, ഫറോക്ക്, പുതിയങ്ങാടി മേഖലകളിലായി മൂന്ന് കുട്ടികൾക്കും ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

മലേറിയ സ്ഥിരീകരിച്ച മധ്യപ്രദേശ് സ്വദേശിയും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗത്തിന്റെ ഉറവിടം മധ്യപ്രദേശാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണൽ ആന്റിബോഡി മരുന്ന് നൽകിയതായും അധികൃതർ അറിയിച്ചു. നിലവിൽ ജില്ലയിൽ പുതിയ നിപ കേസുകളോ സമ്പർക്കപ്പട്ടികയിൽ പുതിയ ആളുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.