കോഴിക്കോട് വീണ്ടും ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

  1. Home
  2. Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

shigella


കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടതായും അറിയിപ്പിൽ പറയുന്നുഷിഗെല്ല രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ഉണ്ടായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മാവൂരിൽ മരിച്ച 54 വയസുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്.ജൂൺ മാസത്തിൽ മാത്രം ജില്ലയിൽ നാൽപതിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.