സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു; തിരുവനന്തപുരത്തും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

  1. Home
  2. Kerala

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു; തിരുവനന്തപുരത്തും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

shigella


സംസ്ഥാനത്ത് കോഴിക്കോട്, വയനാട്, കൊല്ലം ജില്ലകൾക്ക് പിന്നാലെ തിരുവനന്തപുരത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.തിരുവനന്തപുരത്തെ പുത്തൻതോപ്പ്, ചാക്ക, തോന്നയ്ക്കൽ എന്നിവിടങ്ങളിലായി മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി.

കൊല്ലം ജില്ലയിലും ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ രണ്ടു ദിവസത്തിനിടെ രണ്ടിടത്താണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. പരവൂർ, കിളികൊല്ലൂർ മേഖലയിലാണ് വിദ്യാർഥികൾക്ക് രോഗം പിടിപെട്ടത്.വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട് കോളിയാടി മാർ ബസേലിയോസ് സ്‌കൂളിലെ കുട്ടിക്കാണ് രോഗബാധ. ഇതോടെ ഇതേ സ്‌കൂളിൽ ഷിഗെല്ല ബാധിച്ച കുട്ടികളുടെ എണ്ണം ഒമ്പതായി.