സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിക്കുന്നു;ഇന്ന് പുതുതായി 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാല് ജില്ലകളിലാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത്. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം 7 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ വയനാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്ക് വീതവും ഷിഗെല്ല കണ്ടെത്തി. ഇതോടെ ഈ വർഷം ഇതുവരെ കേരളത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 226 ആയി ഉയർന്നു. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 150 പേർക്ക് രോഗം ബാധിച്ചു.ഇതിൽ 6 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കടുത്ത ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
