കപ്പൽ അപകടം: ഹൈക്കോടതിയിൽ 1227 കോടി രൂപ ഗ്യാരണ്ടി തുക കെട്ടിവെച്ച് MSC എൽസ-3

  1. Home
  2. Kerala

കപ്പൽ അപകടം: ഹൈക്കോടതിയിൽ 1227 കോടി രൂപ ഗ്യാരണ്ടി തുക കെട്ടിവെച്ച് MSC എൽസ-3

bomb threat in kerala highcourt security


കൊച്ചി പുറംകടലിൽ നടന്ന കപ്പൽ അപകടവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ ഗ്യാരണ്ടി തുക കെട്ടിവെച്ച് എംഎസ്സി എൽസ-3. 1227 കോടി രൂപയാണ് കെട്ടിവെച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിൽ വാദം തുടരുകയാണ്. തുക കെട്ടിവെച്ചില്ലെങ്കിൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് സെപ്റ്റംബർ മുതൽ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലിൽ, 600 ഓളം കണ്ടെയ്‌നറുകൾ വഹിച്ച എംഎസ് സി എൽസ-3 കപ്പൽ മറിഞ്ഞത്. അപകടത്തെ തുടർന്ന് രാസമാലിന്യങ്ങൾ അടങ്ങിയ കണ്ടെയ്‌നറുകൾ കടലിൽ ഒഴുകി തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടുകയും പരിസ്ഥിതി ആശങ്കകൾ ഉയരുകയുമുണ്ടായി.