പോലീസ് ക്വാർട്ടേഴ്സിൽ എസ്.എച്ച്.ഒയെ മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

പോലീസ് ക്വാർട്ടേഴ്സിൽ എസ്.എച്ച്.ഒയെ മരിച്ച നിലയിൽ കണ്ടെത്തി

image


മാള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.എച്ച്.ഒ ആർ. രാജേഷിനെ (46) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  കൊല്ലം സ്വദേശിയാണെന്ന് രാജേഷ്.

രാജേഷ് രണ്ടുദിവസമായി അവധിയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം ക്വാർട്ടേഴ്സിൽ എത്തിയത്. ഇന്നുരാവിലെ ക്വാർട്ടേഴ്സ് തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ക്വാർട്ടേഴ്‌സ് സ്ഥലത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ രാജേഷിനെ കണ്ടിരുന്നു. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.