പാലക്കാട് സ്‌കൂളിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റു

  1. Home
  2. Kerala

പാലക്കാട് സ്‌കൂളിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റു

police register case against assam native


പാലക്കാട് സ്‌കൂളിലെ ക്ലാസ് മുറിയിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് വിദ്യാർഥിക്ക് നേരെ വെടിയുതിർത്തത്. തോളിനാണ് വെടിയേറ്റത്. പരുക്കേറ്റ കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക നിഗമനമനുസരിച്ച്, വെടിയുതിർത്ത വിദ്യാർഥി സ്‌കൂളിലെത്തിച്ചത് നാടൻ തോക്കാണ്. മൂന്ന് തവണ വെടിയുതിർത്തതായാണ് സംശയം. ഇതിൽ രണ്ട് വെടിയുണ്ടകൾ ലക്ഷ്യം തെറ്റിയപ്പോൾ മൂന്നാമത്തേത് വിദ്യാർഥിയുടെ ശരീരത്തിൽ കൊള്ളുകയായിരുന്നു. തോക്ക് അധ്യാപകർ പൊലീസിന് കൈമാറി.

സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു