കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ള ക്ഷാമം; രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ

  1. Home
  2. Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ള ക്ഷാമം; രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ

image


ദിനംപ്രതി ആയിരത്തിലധികം രോഗികൾ എത്തുന്ന കോഴിക്കോട് മെഡിക്കൽ   കോളേജിൽ വെള്ളമില്ലാതെ രോഗികൾ പ്രതിസന്ധിയിൽ. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് കുടിവെള്ള പ്രതിസന്ധി ആരംഭിച്ചത്. 

വിവിധ ബ്ലോക്കുകളിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ താഴെ വണ്ടിയിൽ കൊണ്ടുവരുന്ന വെള്ളം ശേഖരിച്ചുവെച്ചാണ് ഉപയോഗിക്കുന്നത്. രോഗികൾ പുറത്തുനിന്ന് ബക്കറ്റ് വാങ്ങി അതിലാണ് വെള്ളം ശേഖരിക്കുന്നത്.  പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി