മരുന്ന്, ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം: സർക്കാർ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധം ജൂലൈ 1ന്

  1. Home
  2. Kerala

മരുന്ന്, ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം: സർക്കാർ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധം ജൂലൈ 1ന്

image


ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമമുയർത്തി സർക്കാർ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നിനാണ് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുന്നിലും ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കാനാണ് തീരുമാനം.

സർക്കാർ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സർക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.ജൂലൈ ഒന്നിന് രാവിലെ 10ന് സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുന്നിലും ഡിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.