അർജുൻ പാണ്ഡ്യൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

  1. Home
  2. Kerala

അർജുൻ പാണ്ഡ്യൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

arjun pandian


കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. ചുമതലയേറ്റു. ഇതിനുപുറമെ, കേര (KERA) പദ്ധതിയുടെ അഡീഷണൽ പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം നിർവഹിക്കും. സഹകരണ സംഘം രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എന്നീ സ്ഥാനങ്ങളുടെ ചുമതലയും ഇദ്ദേഹത്തിനാണ്.

2017 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ, കാസർഗോഡ് ജില്ലാ കളക്ടർ സ്ഥാനത്തുനിന്നുമാണ് കൃഷി വകുപ്പ് ഡയറക്ടർ പദവിയിലേക്ക് എത്തുന്നത്. തൃശൂർ ജില്ലാ കളക്ടറായും അദ്ദേഹം നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവനരംഗത്തേക്ക് പ്രവേശിക്കുന്നത്.

കർഷക കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ളയാളാണ് അർജുൻ പാണ്ഡ്യൻ. ഇടുക്കിയിലെ കർഷകനായ പാണ്ഡ്യന്റെയും അങ്കണവാടി ജീവനക്കാരി ഉഷാകുമാരിയുടെയും മകനായ ഇദ്ദേഹം, കോളജ് പഠനത്തിന് ശേഷം ഐ.ടി. മേഖലയിൽ ജോലി ചെയ്ത ശേഷമാണ് സിവിൽ സർവീസിലേക്ക് കടന്നുവരുന്നത്.