ഷുഹൈബ് വധക്കേസ്: സപ്ഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണം,വിചാരണ താത്കാലികമായി നിർത്തിവെക്കാനും ഹൈക്കോടതി നിർദ്ദേശം

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ സപ്ഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ സർക്കാറിന് ഹൈക്കോടതിയുടെ നിർദേശം.ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി. റസിയ എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ പ്രതികരണം.
സർക്കാർ തീരുമാനം എടുത്തുന്നവരെ തലശ്ശേരി കോടതിയിൽ നടക്കുന്ന വിചാരണ നിർത്തിവയ്ക്കാനും കോടതി നിർദ്ദേശം നൽകി. സിപിഎം പ്രവർത്തകരാണ് ഈ കേസിലെ പ്രതികൾ. അതുകൊണ്ടുതന്നെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഇല്ലെങ്കിൽ വിചാരണ നീതിപൂർവ്വം നടക്കില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
2018 ഫെബ്രുവരി 12-ന് എടയന്നൂർ തെരൂരിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെ തട്ടുകടയുടെ മുന്നിൽവെച്ച് അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 42 തവണയാണ് ശരീരത്തിൽ വെട്ടേറ്റത്. സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു