അൻസിബക്കെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകി ശ്വേത മേനോൻ

  1. Home
  2. Kerala

അൻസിബക്കെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകി ശ്വേത മേനോൻ

image


നടി അൻസിബക്കെതിരെ AMMA പ്രസിഡന്റായ ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി. അൻസിബ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും, വ്യക്തിപരമായ പ്രതികാരത്തിന്റെ ഭാഗമായാണ് തന്റെ ഹർജിയിൽ കക്ഷിചേരാൻ ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ശ്വേത ആരോപിച്ചു.കക്ഷിചേരാൻ അൻസിബയ്ക്ക് നിയമപരമായ അവകാശമില്ലെന്നും, AMMA പ്രസിഡന്റായി തുടരാനുള്ള തന്റെ അവകാശം സംരക്ഷിക്കാനാണ് കേസ് നൽകിയിരിക്കുന്നതെന്നും ശ്വേത വ്യക്തമാക്കി. കേസ് അനാവശ്യമായി വൈകിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൻസിബ കക്ഷിചേരാൻ ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.